X-Steel - Wait
latest news from kerala.kerala news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
latest news from kerala.kerala news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 6, ഞായറാഴ്‌ച

പ്രശാന്ത് പരമേശ്വരന്‍ ഇനി റോയല്‍താരം

prasanth parameswaran

ആലപ്പുഴ: ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ആക്രമണത്തിന് കരുത്ത് പകരാന്‍ ഇനി കേരളത്തിന്റെ സ്പീഡ്മാന്‍ പ്രശാന്ത് പരമേശ്വരനും. ഈ സീസണ്‍ പാതിവഴി പിന്നിടുമ്പോള്‍ ഒരു രാജയോഗം പോലെയാണ് പ്രശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സുമായി 20 ലക്ഷത്തിന്റെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ താരമായി അരങ്ങേറ്റം കുറിച്ച പ്രശാന്ത് അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധേയനായത്. 

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ സഹീര്‍ഖാന്‍, വിനയ്കുമാര്‍ തുടങ്ങിയവരാണ് ഉള്ളത്. പ്രതിഭാധനരായ ഇവര്‍ക്കൊപ്പം പന്തെറിയുന്നതിന്റെ ആവേശത്തിലാണ് പ്രശാന്ത് .

2012 മേയ് 4, വെള്ളിയാഴ്‌ച

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു

t p chandrasekharan
വടകര: ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാടിലാണ് സംഭവം. ഒഞ്ചിയത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയാണിത്.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം വെട്ടുകയായിരുന്നു. അടുത്തുവരാന്‍ ശ്രമിച്ചവരെ അക്രമിസംഘം ബോംബെറിഞ്ഞു വിരട്ടിയോടിച്ചു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസടക്കമുള്ളവര്‍ വടകര ഗവ. ആസ്പത്രിയില്‍ എത്തിച്ചു. ആസ്പത്രിയില്‍ വെച്ച് തിരിച്ചറിയില്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

സി.പി.എം. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 2008-ല്‍ ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരണനാണ്. പിന്നീട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏരിയാ സെക്രട്ടറിയായി. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ മത്സരിച്ചു. ഇതിനുശേഷം സംസ്ഥാനത്തുടനീളമുള്ള സി.പി.എം. വിമതരെ കൂട്ടിയിണക്കി ഇടതുപക്ഷ ഏകോപനസമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. 

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍. 
          സംസ്ഥാനത്ത് U D F ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


2012 മാർച്ച് 29, വ്യാഴാഴ്‌ച

അബുദാബി തുറമുഖത്ത് തീപ്പിടുത്തം


അബുദാബി : അബുദാബി തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നാലു വെയര്‍ഹൗസു കളാണ് വ്യാഴാഴ്ച കത്തി നശിച്ചത്. അഗ്നിശമന സേനാ വിഭാഗവും പോലീസ്‌ സേനയും സജീവമായി രംഗത്തു വന്നത് കൊണ്ട് മറ്റു വെയര്‍ഹൗസു കളിലേക്ക് തീ പടര്‍ന്നില്ല. മിനാ തുറമുഖത്ത് നൂറുകണക്കിന് വെയര്‍ഹൗസുകള്‍ ഉണ്ട്. ഇവയ്ക്കിടയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസു കള്‍ക്കാണ് തീപിടിച്ചത്.
വ്യാഴാഴ്ച ഉച്ച വരെ പുക നിറഞ്ഞു മിനാ ഭാഗം പൂര്‍ണ്ണമായും ഇരുണ്ടു കിടക്കുന്നു. പോര്‍ട്ടി ലേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. പുക ശ്വസിച്ച് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഗള്‍ഫ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2012 മാർച്ച് 27, ചൊവ്വാഴ്ച

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ഇനി കൊള്ളയ്ക്ക് കേസ്

നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസടുക്കുമെന്ന്  പോലീസ്. നോക്കുക്കൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.  നോക്കുകൂലി ആവശ്യപ്പെട്ടതായി അറിഞ്ഞാല്‍ സബ്ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത്  എത്തണം.
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ  പോലീസ് സ്വമേധയാ കേസെടുക്കണമെന്നും പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ ആരോപിക്കണമെന്നും ഈ സര്‍ക്കുലറില്‍ പറയുന്നു.
നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടസസ്ഥരേയോ മാനസികമായി പീഡിപ്പിക്കുന്നതായി കണ്ടാല്‍ കൊള്ളയ്ക്ക് കേസെടുക്കണം. അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ആണ് നോക്കുകൂലി ആവശ്യപ്പെടുന്നതെങ്കില്‍ മേല്‍ പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ കൂടി അറിയുക്കുകയും വേണം.
നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളില്‍ ഓരോ മാസവും ജില്ലാപോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക്  അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.