funny malayalam news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 21, തിങ്കളാഴ്‌ച
2012 മേയ് 4, വെള്ളിയാഴ്‌ച
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു
വടകര: ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാടിലാണ് സംഭവം. ഒഞ്ചിയത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയാണിത്.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം വെട്ടുകയായിരുന്നു. അടുത്തുവരാന്‍ ശ്രമിച്ചവരെ അക്രമിസംഘം ബോംബെറിഞ്ഞു വിരട്ടിയോടിച്ചു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസടക്കമുള്ളവര്‍ വടകര ഗവ. ആസ്പത്രിയില്‍ എത്തിച്ചു. ആസ്പത്രിയില്‍ വെച്ച് തിരിച്ചറിയില്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
സി.പി.എം. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 2008-ല്‍ ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരണനാണ്. പിന്നീട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏരിയാ സെക്രട്ടറിയായി. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ മത്സരിച്ചു. ഇതിനുശേഷം സംസ്ഥാനത്തുടനീളമുള്ള സി.പി.എം. വിമതരെ കൂട്ടിയിണക്കി ഇടതുപക്ഷ ഏകോപനസമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു.
ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍.

സംസ്ഥാനത്ത് U D F ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
2012 മാർച്ച് 29, വ്യാഴാഴ്‌ച
അബുദാബി തുറമുഖത്ത് തീപ്പിടുത്തം
അബുദാബി : അബുദാബി തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നാലു വെയര്‍ഹൗസു കളാണ് വ്യാഴാഴ്ച കത്തി നശിച്ചത്. അഗ്നിശമന സേനാ വിഭാഗവും പോലീസ് സേനയും സജീവമായി രംഗത്തു വന്നത് കൊണ്ട് മറ്റു വെയര്‍ഹൗസു കളിലേക്ക് തീ പടര്‍ന്നില്ല. മിനാ തുറമുഖത്ത് നൂറുകണക്കിന് വെയര്‍ഹൗസുകള്‍ ഉണ്ട്. ഇവയ്ക്കിടയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസു കള്‍ക്കാണ് തീപിടിച്ചത്.
വ്യാഴാഴ്ച ഉച്ച വരെ പുക നിറഞ്ഞു മിനാ ഭാഗം പൂര്‍ണ്ണമായും ഇരുണ്ടു കിടക്കുന്നു. പോര്‍ട്ടി ലേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. പുക ശ്വസിച്ച് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2012 മാർച്ച് 28, ബുധനാഴ്‌ച
അനന്യയ്ക്കിനി ആഞ്ജനേയനെ വേണ്ട
ഒടുവില്‍ അനന്യ ആഞ്ജനേയനെ വേണ്ടെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഹോസ്പിറ്റാലിറ്റിരംഗത്തെ വന്‍കിടബിസിനസുകാരനും തൃശൂര്‍ സ്വദേശിയുമായ ആഞ്ജനേയനുമായുള്ള വിവാഹം അനന്യ വേണ്ടെന്നുവച്ചത് മാതാപിതാക്കളുടെയും സഹോദരന്റെയും പ്രേരണയാലാണെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ വിവാഹത്തില്‍നിന്ന്
പിന്‍മാറിയതിന് നടി പറയുന്ന കാരണം താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പോവുകയാണെന്നും വിവാഹം ഉടനുണ്ടാവില്ലെന്നുമാണ്.
ആഞ്ജനേയന്‍ മുന്‍പ് വിവാഹിതനാണെന്നും ആ ബന്ധത്തില്‍ കുട്ടികളുണ്ടെന്നും, ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കിയെന്നുമൊക്കെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത വന്നു തുടങ്ങിയപ്പോഴൊക്കെ താന്‍ ആഞ്ജനേയനെ മനസ്സാവരിച്ചു കഴിഞ്ഞെന്നും ആഞ്ജനേയനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടില്‍ അനന്യ ഉറച്ചു നില്ക്കുകയായിരുന്നു. അനന്യയും പ്രതിശ്രുതവരന്‍ ആഞ്ജനേയനും തമ്മിലുള്ള രൂപത്തിലെയുള്‍പ്പടെയുള്ള പൊരുത്തക്കേടുകള്‍ പ്രമേയമാക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിരവധി തമാശകള്‍ പ്രചരിക്കുകയുമുണ്ടായി. അന്ന് മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗി ക്കാനറിയില്ലെന്നായിരുന്നു ഒരു പ്രമുഖ എഫ്.എം. ചാനലിന്റെ ചാറ്റ്‌ഷോയിലൂടെ അനന്യയുടെ പ്രതികരണം. ആഞ്ജനേയന്‍ മുന്‍പേ വിവാഹിതനാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും ആരെതിര്‍ത്താലും എന്തു സംഭവിച്ചാലും ആഞ്ജനേയനെത്തന്നെ കെട്ടുമെന്നും ഉറപ്പിച്ചു പറഞ്ഞിരുന്ന അനന്യയുടെ മുന്‍പത്തെയും ഇപ്പോഴത്തെയും നിലപാടില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്കും പങ്കുണ്ടെന്നും സംസാരമുണ്ട്. തോക്കു സ്വാമിയുടെ കടുത്ത ഭക്തരായ അനന്യയും അമ്മയും കക്ഷിയുടെ നിര്‍ദ്ദേശ പ്രകാരമാണത്രെ അച്ഛനും സഹോദരനുമുള്‍പ്പടെ മറ്റാര്‍ക്കും താല്പര്യമില്ലാതിരുന്നിട്ടും ആഞ്ജനേയനെ തന്നെയേ കെട്ടൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതത്രെ. ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലും സ്വാമിയുടെ കൈകളാണെന്നാണ് പാപ്പരാസികളുടെ കുശുകുശുപ്പ്.

2012 മാർച്ച് 27, ചൊവ്വാഴ്ച
നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ഇനി കൊള്ളയ്ക്ക് കേസ്
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസടുക്കുമെന്ന് പോലീസ്. നോക്കുക്കൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നോക്കുകൂലി ആവശ്യപ്പെട്ടതായി അറിഞ്ഞാല്‍ സബ്ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തണം.
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ ആരോപിക്കണമെന്നും ഈ സര്‍ക്കുലറില്‍ പറയുന്നു.
നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടസസ്ഥരേയോ മാനസികമായി പീഡിപ്പിക്കുന്നതായി കണ്ടാല്‍ കൊള്ളയ്ക്ക് കേസെടുക്കണം. അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ആണ് നോക്കുകൂലി ആവശ്യപ്പെടുന്നതെങ്കില്‍ മേല്‍ പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ കൂടി അറിയുക്കുകയും വേണം.
നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളില്‍ ഓരോ മാസവും ജില്ലാപോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക് അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
2012 മാർച്ച് 26, തിങ്കളാഴ്‌ച
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ വിദേശയാത്രകള്‍ക്ക് ചെലവിട്ടത് 205 കോടി
2012 മാർച്ച് 25, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)