X-Steel - Wait
prasanth parameswaran signed with royal challengers banglore എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
prasanth parameswaran signed with royal challengers banglore എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 6, ഞായറാഴ്‌ച

പ്രശാന്ത് പരമേശ്വരന്‍ ഇനി റോയല്‍താരം

prasanth parameswaran

ആലപ്പുഴ: ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ആക്രമണത്തിന് കരുത്ത് പകരാന്‍ ഇനി കേരളത്തിന്റെ സ്പീഡ്മാന്‍ പ്രശാന്ത് പരമേശ്വരനും. ഈ സീസണ്‍ പാതിവഴി പിന്നിടുമ്പോള്‍ ഒരു രാജയോഗം പോലെയാണ് പ്രശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സുമായി 20 ലക്ഷത്തിന്റെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ താരമായി അരങ്ങേറ്റം കുറിച്ച പ്രശാന്ത് അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധേയനായത്. 

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ സഹീര്‍ഖാന്‍, വിനയ്കുമാര്‍ തുടങ്ങിയവരാണ് ഉള്ളത്. പ്രതിഭാധനരായ ഇവര്‍ക്കൊപ്പം പന്തെറിയുന്നതിന്റെ ആവേശത്തിലാണ് പ്രശാന്ത് .