X-Steel - Wait
story of mohanlal fans എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
story of mohanlal fans എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 31, ശനിയാഴ്‌ച

മോഹന്‍ലാലിന്‍റെ ആരാധകരുടെ കഥയുമായി ബ്ലാങ്ക് ചെക്ക്


മോഹന്‍ലാലിന്‍റെ ആരാധകരായ മൂന്നു ചെറുപ്പക്കാരെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ബ്ലാങ്ക് ചെക്ക്. റോഷന്‍, വിഷ്ണു, ടോമിന്‍ എന്നീ പുതുമുഖങ്ങള്‍ ഈ വേഷങ്ങളവതരിപ്പിക്കുന്നു. പ്ലസ് ടൂ എന്ന ചിത്രം സംവിധാനം ചെയ്ത ഷെബിയും സുഹൃത്തുക്കളും ചേര്‍ന്ന് ചാവക്കാട് ടാക്കീസിന്റെ ബാനറിലാണ് ചിത്രമൊരുക്കുന്നത്. സംവിധാനം നവാഗതനായ ബാബുരത്നം.
ഈ ചിത്രത്തിനുപുറമേ ഷെബി തന്നെ സംവിധാനം ചെയ്യുന്ന ഒരു ചിത്രം കൂടി ചാവക്കാട് ടോക്കീസ് നിര്‍മിക്കുന്നുണ്ട്. ആ ചിത്രത്തിനു തിരക്കഥയെഴുതുന്നത് സച്ചി സേതുവിലെ സേതുവാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന മല്ലു സിംഗിന്റെ തിരക്കും അടുത്ത ചിത്രമായ വീട്ടച്ഛന്റെ എഴുത്തും കഴിഞ്ഞാല്‍ സേതു തിരക്കഥയൊരുക്കുന്നത് ഷെബിക്കുവേണ്ടിയായിരിക്കും.