X-Steel - Wait

2012, മേയ് 16, ബുധനാഴ്‌ച

കണ്ണീര്‍ സീരിയലുകള്‍ മാനസിക സങ്കര്‍ഷം കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്‌

കണ്ണീര്‍ സീരിയലുകള്‍  കാണുന്നത് മാനസിക സങ്കര്ഷം കൂട്ടുമെന്ന് പഠന റിപ്പോര്ട്ട്‌, അമേരിക്കയിലെ ഒരു പറ്റം ഇന്ത്യന്‍  ഡോക്ടര്മാര്‍  നടത്തിയ  പഠനത്തിലാണ്  കണ്ണീര്‍ സീരിയലുകള്‍ കാണുന്നത് മാനസിക സങ്കര്ഷം കൂട്ടുമെന്ന്  തെളിഞ്ഞത്മലയാളിയായ ഡോക്ടര്‍  കൂടി അടങ്ങിയ സംഗം കേരളത്തെ കുറിച്ചും പ്രത്യേകം പറഞ്ഞിരിക്കുന്നു.വൈകുന്നേര വിനോദമെന്ന രീതിയില്‍  കണ്ണീര്‍  സീരിയലുകള്‍ കണ്ടു കൂട്ടുന്നത് വീട്ടമ്മമാരായ സ്ത്രീകളെയാണ് ഏറ്റവുമധികം ബാധിക്കുക എന്നാണ് റിപ്പോര്ട്ടില്‍ പറഞ്ഞിരികുന്നത്.


മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതിനും അനാവിശ്യ ദേഷ്യത്തിനും ഇതു കാരണമായേക്കാം എന്നും റിപ്പോര്ട്ടില്‍ പറയുന്നുമാത്രമല്ല ചിരി മനുഷ്യന്റെ ആയുസ്സുകൂട്ടും എന്ന പോലെ കണ്ണീര്‍ സീരിയലുകള്‍ ആയുസ്സ് കുറയ്ക്കും എന്നും റിപ്പോര്ട്ടില്‍ പറഞ്ഞിരിക്കുന്നുഅതുകൊണ്ട് തന്നെ കോമഡി ഷോകള്ക്കും മറ്റു മാനസിക ഉല്ലാസം നല്കുന്ന ടി വി  പ്രോഗ്രാമുകള്ക്കും കൂടുതല്‍ മുന്‍‌തൂക്കം നല്കണമെന്ന് സംഗം നിര്ദേശിക്കുന്നു.

1 അഭിപ്രായം: