X-Steel - Wait

ദിവസഫലം

അശ്വതി: ശാരീരിക വിഷമതകള്‍ വര്‍ധിക്കുന്നതിനു സാധ്യതയുണ്ട്‌. അലസതയും അശ്രദ്ധയും നിമിത്തം പലവിധ നഷ്‌ടങ്ങള്‍ വന്നു ഭവിക്കാനിടയുണ്ട്‌.

ഭരണി: അപ്രതീക്ഷിത ധനനഷ്‌ടങ്ങള്‍ സംഭവിക്കും. സുഹൃത്‌ ബന്ധങ്ങളില്‍ ക്ലേശങ്ങളുണ്ടാകും.

കാര്‍ത്തിക: തൊഴില്‍മേഖലയില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. പല കാര്യങ്ങളും മന്ദഗതിയിലായിരിക്കും.

രോഹിണി: സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത്‌ പലവിധ തടസങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട്‌ അവയെ തരണം ചെയ്യുവാന്‍ കഴിയും.

മകയിരം: പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ ചില വ്യതിയാനങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും.

തിരുവാതിര: ധനപരമായി ചില ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും യഥാസമയം അവയെ തരണം ചെയ്യുന്നതിന്‌ സാധിക്കും.

പുണര്‍തം: ആരോഗ്യവിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും.

പൂയം: തൊഴില്‍രംഗത്ത്‌ അഭിവൃദ്ധിയും ധനസമൃദ്ധിയും അഭീഷ്‌ടസിദ്ധിയും കൈവരും. അവിചാരിതഭാഗ്യങ്ങള്‍ ചിലതൊക്കെ ഉണ്ടാകാനിടയുണ്ട്‌.

ആയില്യം: ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ നടത്തുക.

മകം: അവിചാരിത ധനനഷ്‌ടങ്ങള്‍ ചിലതൊക്കെ സംഭവിച്ചേക്കാം. അനുകൂല മാറ്റങ്ങള്‍ ക്രമേണ ശക്‌തിപ്പെടും.

പൂരം: ഉദ്ദേശിക്കുന്ന കാര്യങ്ങളധികവും സാവധാനത്തിലാണെങ്കിലും നടക്കുന്നതാണ്‌. സുഹൃത്‌ബന്ധങ്ങളില്‍ ക്ലേശങ്ങളുണ്ടാകാനിടയുണ്ട്‌.

ഉത്രം: സുഹൃത്‌ജനങ്ങളുമായി അകല്‍ച്ച സംഭവിക്കാം. മനസറിയാത്ത കാര്യത്തിന്‌ പഴി കേള്‍ക്കേണ്ടിവന്നേക്കാം.

അത്തം: നൂതനസംരംഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതിന്‌ സാധ്യതയുണ്ട്‌. ഏതുകാര്യവും വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടിയിരിക്കുന്നു.

ചിത്തിര: മനസിന്‌ അസ്വസ്‌തത ഉണ്ടാകും. ധനപരമായ വിഷമതകള്‍ ഉണ്ടാകാം. പിന്നീട്‌ അനുകൂലമാറ്റങ്ങളും ഫലം.

ചോതി: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമാകും. ഗൃഹവാഹനാദികള്‍ നേടും.

വിശാഖം: നൂതന സുഹൃത്‌ബന്ധങ്ങള്‍ ഉടലെടുക്കും. ആരോഗ്യവിഷയത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്‌്.

അനിഴം: തൊഴില്‍രംഗത്ത്‌ പലവിധ പ്രയാസങ്ങള്‍ ഉണ്ടാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക്‌ ധനനഷ്‌ടങ്ങള്‍ സംഭവിക്കും.

കേട്ട: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എല്ലാ കാര്യങ്ങളും മന്ദഗതിയിലായി തീരും. അവിചാരിത വിഷമതകള്‍ പലകാര്യത്തിലുമുണ്ടാകും.

മൂലം: പ്രതീക്ഷിക്കാതെ ആരോഗ്യസ്‌ഥിതി മോശമാകും. അവിചാരിത വിഷമതകള്‍ പല കാര്യത്തിലുമുണ്ടാകും.

പൂരാടം: പ്രവര്‍ത്തനരംഗത്ത്‌ പലവിധ തടസങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട്‌ അവയെ തരണം ചെയ്യും.

ഉത്രാടം: പ്രവര്‍ത്തനരംഗത്ത്‌ പലവിധ തടസങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട്‌ അവയെ തരണം ചെയ്യും.

തിരുവോണം: അശ്രദ്ധയും, അലസതയും നിമിത്തം ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ധനനഷ്‌ടങ്ങള്‍ സംഭവിച്ചേക്കാം.

അവിട്ടം: സുഹൃത്‌ജനങ്ങളുമായി അഭിപ്രായ വിയോജിപ്പിനു സാധ്യത. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ സൂക്ഷിക്കുക.

ചതയം: ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി സര്‍വകാര്യസിദ്ധി, മനസന്തോഷം ഇവ ഫലം.

പൂരുരുട്ടാതി: രോഗദുരിതങ്ങള്‍ക്കു സാധ്യത. വളരെ ശ്രദ്ധ എല്ലാ കാര്യങ്ങള്‍ക്കും നല്‍കുക.

ഉതൃട്ടാതി: പൊതുവേ സര്‍വ കാര്യങ്ങളിലും ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ട കാലമാണ്‌്.

രേവതി: പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ ചില വ്യതിയാനങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ