X-Steel - Wait

2012, ഏപ്രിൽ 7, ശനിയാഴ്‌ച

പറക്കുംകാര്‍ യാഥാര്‍ഥ്യമായി


മോട്ടോറിസ്‌റ്റുകളുടെ ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. നിരത്തിലൂടെ ഓടിക്കുന്നതിനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉയരത്തില്‍ പറക്കുന്നതിനും കഴിവുളള ഒരു വാഹനം, 'പറക്കുംകാര്‍' എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമായി! 'ട്രാന്‍സിഷന്‍ സ്‌ട്രീറ്റ്‌ എയര്‍ പ്ലെയിന്‍' എന്ന പേരിലുളള പറക്കുകാര്‍ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ്‌ ന്യൂയോര്‍ക്ക്‌ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശനത്തിനായി എത്തി, തുടക്കത്തില്‍ തന്നെ 100 ഓര്‍ഡര്‍ തികയ്‌ക്കുകയും ചെയ്‌തു! ടെറാഫ്യൂജിയ എന്ന കമ്പനിയാണ്‌ പറക്കും കാറിന്റെ നിര്‍മ്മാതാക്കള്‍.
 

മാര്‍ച്ച്‌ 23 ന്‌ ന്യൂയോര്‍ക്കിലെ പ്ലാറ്റ്‌സ്ബര്‍ഗ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു ട്രാന്‍സിഷന്‍ സ്‌ട്രീറ്റ്‌ എയര്‍ പ്ലെയിന്‍ ഔദ്യോഗികമായ കന്നിപ്പറക്കല്‍ നടത്തിയത്‌. വിജയകരമായ പറക്കല്‍ കഴിഞ്ഞെത്തിയ ഈ മോട്ടോര്‍ വിസ്‌മയം 2012 അവസാനത്തോടെ വിപണിയില്‍ ലഭ്യമാവുമെന്നാണ്‌ കരുതുന്നത്‌. 

മടക്കി വയ്‌ക്കാവുന്ന ചിറകുകളോട്‌ കൂടിയ രണ്ട്‌ സീറ്റുളള പറക്കുംകാര്‍ സാധാരണ ഗാരേജില്‍ പാര്‍ക്ക്‌ ചെയ്യാന്‍ കഴിയും. അണ്‍ലെഡഡ്‌ ഓട്ടോമോട്ടീവ്‌ ഇന്ധനം ഉപയോഗിച്ചാണ്‌ ഓടുന്നത്‌. ഇത്രയും അത്ഭുതങ്ങള്‍ നല്‍കുന്ന വാഹനത്തിന്‌ വില അല്‍പ്പം കൂടുതലാവുമെന്ന്‌ ഊഹിക്കാന്‍ കഴിയുമല്ലോ? 'ട്രാന്‍സിഷന്‍ സ്‌ട്രീറ്റ്‌ എയര്‍ പ്ലെയിന്‌ 277859.81 ഡോളറാണ്‌ വില.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ