ഏപ്രില്‍ ഒന്ന് വിഡ്ഡികള്‍ക്കു മാത്രമായി നീക്കി വച്ച ഒരു ദിനം. അന്യന്‍ വിരിച്ച കെണിയില്‍ സ്വയം വിഡ്ഡി വേഷം അണിയുമ്പോഴും മറ്റുള്ളവരെ കൂടെ ഈ കണ്ണിയിലേക്ക് എത്തിക്കാന്‍ ഏവരും പരസ്പരം മത്സരിക്കുന്ന ഒരു ദിനം. തമാശകള്‍ ഏതളവിലായാലും അനുവദനീയമായ ദിനമാണ് അന്ന്. ഗൂഗീള്‍ പോലെയുള്ള വന്‍കിടക്കാര്‍ പോലും ഏപ്രില്‍ ഒന്നിന് തങ്ങളുടെ ഉപഭോക്താക്കളെ ചെറുതായി ഒന്നു പരിഹസിച്ചു വിടാന്‍ ഊ ദിവസം മറക്കാറില്ലെന്നത് ലോക വിഡ്ഡി ദിനത്തിന്‍റെ സ്വീകാര്യത വ്യക്തമാക്കുന്നു.
1582ല്‍ ഫ്രാന്‍സില്‍ ചാള്‍സ് ഒമ്പതാമഞൂലിയന്‍ കലണ്ടറിനു പകരം ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് വിഡ്ഡി ദിനത്തിന്‍റെ ഉത്ഭവമെന്നാണ് പരക്കെയുള്ള വിശ്വാസം. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്നുവരെ പുതുവര്‍ഷ വാരമായി ആഘോഷിക്കുന്നരിന് പകരമായി ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങിയത് ഇതോടെയാണ്.
അന്നത്തെ കാലത്ത് വിവരങ്ങള്‍ കൈമാറി വരാന്‍ കാലതാമസം എടുക്കുമെന്നതിനാല്‍ പുതിയ മാറ്റങ്ങള്‍ അറിയാതെ ഒരു വിഭാഗം വര്‍ഷങ്ങളോളം പഴയ മട്ടില്‍ പുതുവത്സര വാരം ആഘോഷിച്ചു വന്നു. ചില യാഥാസ്ഥിതികരാകട്ടെ മാറ്റം ഉള്‍കൊള്ളാന്‍ തയ്യാറാകാതെ പഴയ മട്ടില്‍ തന്നെ തുടര്‍ന്ന്. ഇവരെ മറ്റുള്ളവര്‍ വിഡ്ഡികളായി കാണുകയും തമാശ രൂപേണ ഇവരുടെ വിഡ്ഡിത്തത്തെ പരിഹസിക്കുന്ന ചെറിയ തോതിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ