X-Steel - Wait
thanne thanne vivaham cheythu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
thanne thanne vivaham cheythu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 28, ശനിയാഴ്‌ച

തന്നെത്തന്നെ വിവാഹം ചെയ്‌തു!

 മുപ്പത്തിയാറുകാരിയായ നദൈന്‍ ഷ്യൂഗര്‍ട്ട്‌ എന്ന സ്‌ത്രീ കഴിഞ്ഞ മാസം വിവാഹിതയായി. ഇതിലെന്താ ഇത്ര പ്രത്യേകത എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്‌. പ്രത്യേകതയുണ്ട്‌- വടക്കന്‍ ഡക്കോട്ടയിലെ ഫാര്‍ഗോ സ്വദേശിനിയായ ഇവര്‍ വിവാഹം ചെയ്‌തത്‌ അവരെ തന്നെയാണ്‌!
മറ്റെല്ലാ വിവാഹങ്ങളെ പോലെ ഈ വിവാഹവും മനോഹരമായിരുന്നു. പീകോക്ക്‌ നീലയില്‍ അണിഞ്ഞൊരുങ്ങിയായിരുന്നു നദൈന്‍ എത്തിയത്‌. വിവാഹ കേക്കും മറ്റ്‌ ഒരുക്കങ്ങളുമെല്ലാം കെങ്കേമമായിരുന്നു. പക്ഷേ, വരന്‍ മാത്രം ഇല്ലായിരുന്നു!

നദൈന്‍ മാത്രമല്ല ഇത്തരത്തില്‍ തന്നെ തന്നെ വിവാഹം ചെയ്‌തിട്ടുളളത്‌. അവര്‍ക്ക്‌ മുന്‍ഗാമികളും ഉണ്ടായിട്ടുണ്ട്‌. ഇവരെല്ലാം എന്തിനിങ്ങനെ ചെയ്യുന്നു എന്നറിയാമോ? ഇത്‌ ഒരു സ്വയം വിശ്വസിപ്പിക്കലാണെന്ന്‌ വേണമെങ്കില്‍ പറയാം- പൂര്‍ണരാവാന്‍ തങ്ങള്‍ക്ക്‌ മറ്റാരുടെയും സഹായം വേണ്ട എന്ന വിശ്വസിപ്പിക്കല്‍.